ന്യൂഡൽഹി: നരേന്ദ്രമോദിമെയ് 30-ന് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മെയ് 30 വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിധ ലോക നേതാക്കളടക്കമുള്ളവർ പങ്കെടുത്തേക്കുമെന്നാണ് സൂചന. 2014-ൽ നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ സാർക്ക് രാജ്യങ്ങളുടെ തലവന്മാരാണ് അതിഥികളായെത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാംതവണയും മികച്ചവിജയം നേടിയ എൻ.ഡി.എ. നരേന്ദ്രമോദിയെ കഴിഞ്ഞദിവസം പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. 353 സീറ്റുകൾ നേടിയാണ് എൻ.ഡി.എ. ഇത്തവണയും കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്. Content Highlights:Narendra Modi to take oath as Prime Minister on May 30, 7pm, at Rashtrapathi Bhavan
from mathrubhumi.latestnews.rssfeed http://bit.ly/2WrAjxI
via IFTTT
Post Top Ad
Sunday, 26 May 2019
മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴിന്; മന്ത്രിമാരും അധികാരമേല്‍ക്കും
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment