കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മലബാറിൽ ഹിന്ദുവോട്ടുകൾ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ഒരു തുടക്കം കുറിച്ചിരിക്കുകയാണ് ആർ.എസ്.എസും ബി.ജെ.പിയും. ഇത്തവണ ശബരിമല സ്ത്രീപ്രവേശനം മൂന്ന് മുന്നണികളിലും പ്രധാന ചർച്ചയാകുമെന്നിരിക്കെ ആ സ്വാധീനം പരമാവധി തങ്ങൾക്കനുകൂലമാക്കാനിരിക്കുകയാണ് ആർ.എസ്.എസും ബിജെപിയും. ഇതിനായി ശബരിമല വിഷയം ഉയർത്തി സനാതന ധർമപരിഷത്തിന്റെ നേതൃത്വത്തിൽ മഹാഹൈന്ദവ സമ്മേളനം ഫെബ്രുവരി 28-ാം തീയതി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഹൈന്ദവം എന്നപേരിലാണ് പരിപാടി. ശബരിമലയിലെ യഥാർഥ വസ്തുതകളെ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നാണ് സംഘാടകർ പറയുന്നതെങ്കിലും പിന്നിൽ തിരഞ്ഞെടുപ്പു് തന്നെയാണ്. മലബാറിൽ നിന്നുള്ള ഏകദേശം രണ്ട് ലക്ഷത്തിലേറെ ആളുകൾ സമ്മേളനത്തിൽപങ്കെടുക്കുമെന്നാണ് സംഘാടകർ കരുതുന്നത്. നൂറിൽ അധികം സമുദായിക സംഘടനാ പ്രതിനിധികളും സാംസ്കാരിക നായകരും സന്ന്യാസി മഠങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഒറ്റ വേദിയിൽ അണിനിരക്കും. മാത്രമല്ല ശബരിമലയിൽ വിവിധ ആചാരങ്ങൾ നടത്തുന്ന ഉള്ളാടൻ, മലയരയൻമാർ, പന്തളം രാജകൊട്ടാരം തുടങ്ങി വിവിധി വിഭാഗങ്ങളേയും അണിനിരത്തും. ശബരിമല വിഷയം ഇത്തവണ തങ്ങൾക്കനുകൂലമായിരിക്കുമെന്നും ഇത് വോട്ട് വിഹിതം വർധിപ്പിക്കാൻ സാധിക്കുമെന്നുമാണ് ബിജെപി നേതൃത്വം കരുതുന്നത്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ അടക്കം വലിയ പ്രതീക്ഷയും വെച്ച് പോരുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് കോഴിക്കോട് ഹൈന്ദവം സംഘടിപ്പിക്കുന്നത്. തൃശ്ശൂരിൽ നിന്ന് ഇങ്ങോട്ടുള്ള എല്ലാ ജില്ലകളിൽ നിന്നുമുള്ള വിശ്വാസികളെ പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിൽ നിന്നുള്ള ആശ്രമങ്ങൾ വഴിയും സാമുദായിക സംഘനടകൾ വഴിയും പ്രചാരണം നടത്തി കഴിഞ്ഞതായും സംഘാടകർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ മന്ത്രി നിർമല സീതാരാമനെ അടക്കം പങ്കെടുപ്പിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവർ എത്തില്ലെന്നാണ് കരുതുന്നത്. വീഡിയോ കോൺഫറൻസ് വഴി കാഞ്ചി കാമകോടി പീഠാധിപതി വിജയേന്ദ്ര സരസ്വതിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. മുൻ ഡിജിപി ടിപി സെൻകുമാർ, ഹിന്ദുഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല തുടങ്ങി വിവിധ നേതാക്കളും പങ്കെടുക്കും. ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്ന അയ്യപ്പ സംഘമത്തിൽ വലിയ ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് സമാനമായിരിക്കും ഹൈന്ദവം. പക്ഷെ കോഴിക്കോട് നേതൃത്വം നൽകുന്നത് സനാതന ധർമ പരിഷത്താണ്. Content Highlights:The Hindu flags in Malabar Hinduja Sabha on Kozhikode
from mathrubhumi.latestnews.rssfeed https://ift.tt/2Vn2xpc
via IFTTT
Post Top Ad
Tuesday, 26 February 2019
Home
madhrubhumi
മലബാറില്‍ ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ആര്‍.എസ്.എസ്; കോഴിക്കോട് 28-ന് ഹൈന്ദവ സമ്മേളനം
മലബാറില്‍ ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ആര്‍.എസ്.എസ്; കോഴിക്കോട് 28-ന് ഹൈന്ദവ സമ്മേളനം
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment