ആര്‍.ബി. സുനോജിനും കെ. സായ് കൃഷ്ണനും ശാന്തിസ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം - News4Max

Breaking

Post Top Ad

Friday, 27 September 2019

ആര്‍.ബി. സുനോജിനും കെ. സായ് കൃഷ്ണനും ശാന്തിസ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം

ന്യൂഡൽഹി: ശാസ്ത്ര, സാങ്കേതിക മേഖലയിൽ രാജ്യത്തെ ഉന്നതപുരസ്കാരങ്ങളിലൊന്നായ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം രണ്ടുമലയാളികൾ ഉൾപ്പെടെ 12 പേർക്ക്. ശാസ്ത്ര-വൈജ്ഞാനിക ഗവേഷണകൗൺസിൽ ദിനമായ വ്യാഴാഴ്ച ഡൽഹി വിജ്ഞാൻഭവനിൽനടന്ന ചടങ്ങിൽ ശാസ്ത്ര-സാങ്കേതിക മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. തിരുവനന്തപുരം പേരൂർക്കട ബിനോജ് ഹൗസിൽ ഡോ. ആർ.ബി. സുനോജ്, കോട്ടയം സ്വദേശി ഡോ. കെ. സായ്കൃഷ്ണൻ എന്നീ മലയാളികളാണ് പുരസ്കാരം നേടിയത്. കെമിക്കൽ സയൻസ് വിഭാഗത്തിലാണ് ഡോ. ആർ.ബി. സുനോജിന് പുരസ്കാരം. മുംബൈ ഐ.ഐ.ടി.യിലെ രസതന്ത്രവിഭാഗം പ്രൊഫസറാണ്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽനിന്ന് ഡോക്ടറേറ്റും അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് പോസ്റ്റ് ഡോക്ടറേറ്റും നേടി. ഭുവനേന്ദ്രന്റെ(പേരൂർക്കട മണി)യും കെ. വസന്തകുമാരിയുടെയും മകനാണ്. 17 വർഷമായി മുംബൈയിലാണ് താമസം. ഭാര്യ: വിജയശ്രീ, മകൻ ദർശൻ. ബയോളജിക്കൽ സയൻസിലാണ് ഡോ. സായ്കൃഷ്ണന് പുരസ്കാരം. പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ സ്ട്രക്ചറൽ ബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. ഡോ. സുബിമൽ ഘോഷ് (ഭൗമ, അന്തരീക്ഷ, സമുദ്ര പഠനം, ജ്യോതിശ്ശാസ്ത്രം), ഡോ. മണിക് വർമ(എൻജിനിയറിങ് സയൻസ്), ഡോ. ദിഷന്ത് മയൂർബായ് പഞ്ചോളി, ഡോ. നീന ഗുപ്ത(ഗണിതം), ഡോ. ധീരജ് കുമാർ, ഡോ. മുഹമ്മദ് ജാവേദ് അലി(വൈദ്യശാസ്ത്രം), ഡോ. അനിന്ദ സിൻഹ, ഡോ. ശങ്കർ ഘോഷ് (ഫിസിക്കൽ സയൻസ്), ഡോ. സൗമൻ ബസാക്,(ബയോളജിക്കൽ സയൻസ്), ഡോ. തപസ് കുമാർ മജി (രസതന്ത്രം) എന്നിവരാണ് പുരസ്കാരത്തിനർഹരായ മറ്റുള്ളവർ. Content Highlights:Shanti Swarup Bhatnagar award rb sunoj and k saikrishnan

from mathrubhumi.latestnews.rssfeed https://ift.tt/2nAeCeT
via IFTTT

No comments:

Post a Comment

Post Bottom Ad

Pages