യൂണി.കോളേജ്: പി.ടി.എ. യോഗം വിളിക്കാറില്ല; ചില അധ്യാപകർ ക്ലാസെടുക്കുന്നില്ല, നോട്ടുകൾ വാട്സ്ആപ്പ് വഴി - News4Max

Breaking

Post Top Ad

Wednesday, 17 July 2019

യൂണി.കോളേജ്: പി.ടി.എ. യോഗം വിളിക്കാറില്ല; ചില അധ്യാപകർ ക്ലാസെടുക്കുന്നില്ല, നോട്ടുകൾ വാട്സ്ആപ്പ് വഴി

യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികളുടെ പരാതികൾ പറയാൻപോലും വേദിയില്ലാതെ രക്ഷാകർത്താക്കളും വലയുകയായിരുന്നു. പി.ടി.എ. യോഗംപോലും വിളിക്കാറില്ല. അധ്യാപകരോട് പറഞ്ഞിട്ട് കാര്യവുമില്ല. യൂണിവേഴ്സിറ്റി കോളേജിൽ പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തിന്റെ തുടർച്ചയായി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ രക്ഷാകർത്താക്കളുടെ ഒരു യോഗം വിളിച്ചിരുന്നു. തങ്ങളുടെ കുട്ടികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പരാതിയുമായി അമ്മമാരാണ് കൂടുതലുമെത്തിയത്. അധ്യാപകർ പഠിപ്പിച്ചുകൊണ്ട് നിൽക്കുമ്പോൾ വിദ്യാർഥി സംഘടനാ നേതാക്കൾ നിർബന്ധപൂർവം വിദ്യാർഥികളെ വിളിച്ചിറക്കിക്കൊണ്ട് പോകും. ഈ അപമാനം സ്ഥിരമായപ്പോൾ ചില അധ്യാപകർ ക്ലാസെടുക്കുന്നതു നിർത്തി. എസ്.എഫ്.ഐ.യും അധ്യാപകരും തമ്മിലുള്ള ശീതസമരം കാരണം കുട്ടികൾ ബുദ്ധിമുട്ടിലായി. വാട്സ് ആപ്പ് വഴിയാണ് കുട്ടികൾക്കുള്ള നോട്ടുകൾ കിട്ടുന്നതെന്നും ഒരു കുട്ടിയുടെ അമ്മ ചൂണ്ടിക്കാട്ടിയിരുന്നു. എന്തു പരിപാടിക്കാണ് പോകുന്നതെന്നുപോലും കുട്ടികൾക്കറിയില്ല. കോളേജിന്റെ പേരും പെരുമയും കാരണമാണ് കുട്ടികളെ ചേർത്തത്. എന്നാൽ, കുട്ടികൾക്ക് പഠിക്കാനാവാത്ത സ്ഥിതിയാണ്. എതിർത്ത് പറയുന്നവർക്ക് അങ്ങേയറ്റത്തെ ഉപദ്രവമാണ് നേരിടേണ്ടിവരുന്നത്- രക്ഷിതാക്കൾ പറയുന്നു. കണിയാപുരത്തുള്ള ഒരു കുട്ടിയെ നേതാക്കൾ അടിച്ച് അവശനാക്കി. പോത്തൻകോട് സ്വദേശിയും കായികതാരവുമായ ഒരു വിദ്യാർഥിയെ ആക്രമിച്ച് പുറത്താക്കി. പോലീസിൽ പരാതി നൽകിയിട്ട് ഫലമുണ്ടായില്ല. പോലീസ് നടപടിക്ക് ശ്രമിച്ചാൽ അപ്പോൾത്തന്നെ സി.പി.എം. നേതാക്കൾ ഇടപെടും. നിരന്തരമായ ആക്രമണങ്ങളും പീഡനങ്ങളും കാരണം ഈ കുട്ടി പഠിത്തം നിർത്തിപ്പോയെന്നും രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയുടെ രക്ഷിതാവ് ആ യോഗത്തിൽ ചൂണ്ടിക്കാട്ടി. രക്ഷിതാക്കൾ ഉന്നയിച്ച മറ്റൊരു പ്രധാന പരാതി യൂണിവേഴ്സിറ്റി കോളേജിലെ രാത്രി സഞ്ചാരമാണ്. രാത്രി എട്ടിനുശേഷം കോളേജ് കാമ്പസ് കേന്ദ്രീകരിച്ച് ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. എസ്.എഫ്.ഐ. യൂണിറ്റിലെ നേതാക്കളും ഇവരുടെ സുഹൃത്തുക്കളുമെല്ലാം അടങ്ങുന്നതാണ് ഈ സംഘം. മുൻപ് ഇവിടെ പഠിച്ചവരും ഈ സംഘത്തിനെ നിയന്ത്രിക്കുന്ന ഒരുകൂട്ടം നേതാക്കളും ഇവിടെയുണ്ട്. രാത്രി 12 മണിക്ക് വന്നാലും കോളേജിൽ പഠിക്കാത്തവരെ കാമ്പസിൽ കാണാം. എട്ടിലൊരാൾ പഠനം നിർത്തിപ്പോകുന്നു എസ്.എഫ്.ഐ.ക്കാരുടെ ശല്യം സഹിക്കാനാവാതെ പഠിത്തം നിർത്തിപ്പോയ നിരവധി പേരുണ്ട്. മർദനം സഹിക്കാനാവാതെ പോയ നിരവധി ആൺകുട്ടികളുണ്ട്. കോളേജിൽ പ്രവേശനം നേടുന്ന എട്ടിലൊരാൾ പഠനം പൂർത്തിയാക്കുന്നില്ലെന്നാണ് കണക്കുകൾ. സർവകലാശാല നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച പശ്ചാത്തലത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. 2015-2016 വർഷത്തിൽ ബിരുദപഠനത്തിന് ചേർന്നവരിൽ 105 പേർ കോളേജിൽനിന്ന് മാറിപ്പോയി. 2016-17 വർഷം പ്രവേശനം നേടിയവരിൽ 108 പേരാണ് പഠനം പൂർത്തിയാക്കാത്തത്. ഇതിൽ ഭൂരിഭാഗവും മറ്റ് കോളേജുകൾ തേടിപ്പോകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആർട്സ് വിഷയങ്ങളിലും സയൻസ് വിഷയങ്ങളിലുമായി 18 വിഷയങ്ങളാണുള്ളത്. എണ്ണൂറോളം വിദ്യാർഥികളാണ് ഒാരോ വർഷവും ഈ കോളേജിൽ ബിരുദ കോഴ്സുകൾക്ക് പ്രവേശനം നേടുന്നത്. റീ അഡ്മിഷൻ നിർത്തുന്നു യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളുടെ സ്ഥിരം പരിപാടിയായ റീ അഡ്മിഷൻ ഇനി നടക്കില്ല. ഇത് നിർത്തലാക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് തീരുമാനിച്ചു. ഇതിനൊപ്പം തത്സമയ പ്രവേശനത്തിലെ തട്ടിപ്പും അവസാനിപ്പിക്കും. മികച്ച മാർക്കുള്ള വിദ്യാർഥികൾക്ക് റെഗുലർ പ്രവേശനം നൽകിയാൽ മതിയെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.കെ.സുമ നിർദേശിച്ചിട്ടുണ്ട്. തത്സമയ പ്രവേശനത്തിലൂടെയും റീ അഡ്മിഷനിലൂടെയുമാണ് എസ്.എഫ്.ഐ. നേതാക്കൾ വർഷങ്ങളോളം കോളേജ് കാമ്പസിൽ രാഷ്ട്രീയം കളിക്കുന്നത്. ഇത്തരത്തിൽ തുടരുന്നവരിൽ ഭൂരിഭാഗവും ക്രിമിനലുകളുമാണ്. വിദ്യാർഥിയെ ആക്രമിച്ച കേസിൽ പിടിയിലായ നസീം ഇത്തരത്തിൽ തുടരുന്നയാളാണ്. ഈ പരമ്പരയിൽ മാതൃഭൂമി ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. യൂണിവേഴ്സിറ്റി കോളേജ് ഭരിക്കുന്നത് പ്രിൻസിപ്പലല്ല; അധ്യാപകർക്കെതിരെ പീഡന പരാതികളും നൽകും Content Highlight:University collage sfi conflict

from mathrubhumi.latestnews.rssfeed https://ift.tt/2YalgZS
via IFTTT

No comments:

Post a Comment

Post Bottom Ad

Pages