ന്യൂഡൽഹി:ലോകം മുഴുവൻ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും നരേന്ദ്ര മോദി.തന്നെ നേതാവായി തിരഞ്ഞെടുത്ത പാർട്ടിക്കും എൻഡിഎയുടെ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു. പുതിയ യാത്ര ഇവിടെ തുടങ്ങുകയാണ്. മികച്ച വിജയം ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ സേവാ മനോഭാവം ജനങ്ങൾ അംഗീകരിച്ചു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മറ്റൊരാളെ സഹായിക്കാൻ എപ്പോഴും തയ്യാറായിരിക്കണമെന്നും മോദി പറഞ്ഞു. നിങ്ങളെന്നെ നേതാവായി തിരഞ്ഞെടുത്തത് സംവിധാനത്തിന്റെ ഭാഗമായാണ്. ഞാൻ നിങ്ങളിലൊരാളാണ്, നിങ്ങളെപ്പോലെയൊരാളാണ്. സാമൂഹികമായ ഐക്യത്തിന്റെ മുന്നേറ്റമായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ജനങ്ങളെ വിഭജിക്കുമെന്നും ജനങ്ങളിൽ അകലം സൃഷ്ടിക്കുമെന്നും അവർക്കിടയിൽ മതിലുകൾ ഉയർത്തുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ 2019 ലെ തിരഞ്ഞെടുപ്പ് മതിലുകൾ പൊളിക്കുന്നതായിരുന്നു. പുതിയ യുഗത്തിന്റെ സാക്ഷികളാണ് നമ്മൾ. ഭരണഅനുകൂല ജനവിധിയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. വിശ്വാസത്തിന്റെ ചരടിലാണ് ഭരണ അനുകൂല തരംഗം ബന്ധിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങളും സർക്കാരും തമ്മിലുള്ള ബന്ധം മാത്രമല്ല ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടിയാണ് ഈ വിശ്വാസത്തിന് ജന്മം നൽകിയത്. ഇവിടെ ഇരിക്കുന്നവരെല്ലാം ജനങ്ങൾ നമ്മെ വിശ്വസിച്ചതുകൊണ്ടാണ് എത്തിയത്. അതുകൊണ്ടാണ് വിജയിക്കാൻ സാധിച്ചത്-മോദി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്രയധികം വനിതാ എംപിമാർ പാർലമെന്റിൽ എത്തുന്നത്. വനിതാ ശാക്തീകരണത്തിന് ഇത് വഴിയൊരുക്കും. ജനപ്രതിനിധികൾക്ക് അതിരുകളില്ല. മുമ്പ് നമ്മളോടൊപ്പമുണ്ടായിരുന്നവർക്കും നാളെ നമ്മളോടൊപ്പമുണ്ടാകുന്നവർക്കും ഒപ്പമാണ് നമ്മൾ. ഈ വിജയം മോദിയുടേതല്ല, ജനങ്ങൾ നൽകിയ വിജയമാണ്. മാധ്യമങ്ങളോടട് സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. പ്രസ്താവനകൾ ഇറക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം. അഹങ്കാരം വെടിഞ്ഞ് പ്രവർത്തിക്കണമെന്നും മോദി എംപിമാരോട് ഉപദേശിച്ചു. പ്രധാനമന്ത്രിയാണെങ്കിലും പ്രത്യേകമായ പരിഗണന ലഭിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. വിഐപി സംസ്കാരം അവസാനിപ്പിക്കേണ്ടതുണ്ട്.വിമാനത്താവളങ്ങളിൽ എത്തുമ്പോഴും പരിഗണന ലഭിക്കണമെന്നില്ല, മറ്റുള്ളവരോടൊപ്പം വരിനിന്ന് സുരക്ഷാ പരിശോധനകൾക്കായി കാത്തിരിക്കാൻ തയ്യാറാണെന്നും മോദി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഭീതിയിൽ നിർത്തി തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നു. ഈ രീതി നമ്മൾ അവസാനിപ്പിക്കണം. ദളിതർ, ദരിദ്രർ, ഇരകൾ, പരിഗണന ലഭിക്കാത്തവർ, വനവാസികൾ എന്നിവർക്കായി ഈ സർക്കാർ സമർപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് 2014 ൽ ഞാൻ പറഞ്ഞിരുന്നു. അഞ്ചുവർഷങ്ങൾക്കിപ്പുറം അതിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു- മോദി പറഞ്ഞു. ആരെയും വഴിയിൽ പിന്നിലാക്കി അവഗണിക്കില്ല. ആരോടും വേർതിരിവ് കാട്ടില്ല. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനം എല്ലാവർക്കും വിശ്വാസം ഇതിനിവേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുക. എല്ലാ സർക്കാരുകളും എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ട്.എന്തെങ്കിലുമൊക്കെ ചെയ്യാനല്ല ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനാണ് നമ്മളിവിടെ എത്തിയതെന്നും മോദി പറഞ്ഞു. വേദിയിൽ സ്ഥാപിച്ചിരുന്ന ഭരണഘടനയുടെ പ്രതിയിൽ തലതൊട്ട് വണങ്ങിയാണ് മോദി പ്രസംഗം ആരംഭിച്ചത്. തന്നെ നേതാവായി തിരഞ്ഞെടുത്ത എല്ലാ പാർട്ടി എംപിമാർക്കും, എൻഡിഎ പാർട്ടികളുടെ എംപിമാർക്കും മോദി നന്ദി അറിയിച്ചു. തനിക്ക് വോട്ട് ചെയ്യാത്തവർക്കുവേണ്ടിയും പ്രവർത്തിക്കുമെന്നും മോദി ഉറപ്പുനൽകി. Content Highlights:NDA Parliamentary Party meating Modi speech
from mathrubhumi.latestnews.rssfeed http://bit.ly/2whW982
via IFTTT
Post Top Ad
Sunday, 26 May 2019
Home
madhrubhumi
എന്തെങ്കിലുമൊക്കെ ചെയ്യാനല്ല ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാണ് എത്തിയിരിക്കുന്നത്- മോദി
എന്തെങ്കിലുമൊക്കെ ചെയ്യാനല്ല ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാണ് എത്തിയിരിക്കുന്നത്- മോദി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment