‘മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഇവിടെയുണ്ട്, പക്ഷേ ഞങ്ങളെ സംബന്ധിച്ചടത്തോളം ഇത് ഒരു പൊളി ദിവസമാണ്’; ജോസഫിന്റെ നൂറില്‍ മനംനിറഞ്ഞ് ജോജു - News4Max

Breaking

Post Top Ad

Tuesday, 26 February 2019

‘മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഇവിടെയുണ്ട്, പക്ഷേ ഞങ്ങളെ സംബന്ധിച്ചടത്തോളം ഇത് ഒരു പൊളി ദിവസമാണ്’; ജോസഫിന്റെ നൂറില്‍ മനംനിറഞ്ഞ് ജോജു

പദ്മകുമാര്‍ സംവിധാനം ചെയ്ത ജോജു ജോര്‍ജ് ചിത്രം ജോസഫ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമകളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം നേടിയ ചിത്രമാണ്. മികച്ച സ്വാകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ നൂറാം ദിനം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ജോജു ജോര്‍ജ്, സംവിധായകന്‍ എം. പദ്മകുമാര്‍, ഇര്‍ഷാദ്, തിരക്കഥാകൃത്ത് ഷാഹി കബീര്‍, സംഗീതഞ്ജരായ രഞ്ജിന്‍ രാജ്, അനില്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.

ഈ ദിവസം തന്നെ സംബന്ധിച്ചിടത്തോളം മറക്കാന്‍ പറ്റാത്ത ദിവസമാണെന്ന് ജോജു പറഞ്ഞു. ‘മലയാളസിനിമാ ചരിത്രത്തില്‍ ഇതാദ്യമായിട്ടല്ല ഒരു സിനിമ നൂറുദിവസം ഓടുന്നത്. മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഉണ്ടായിട്ടുള്ള വലിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചടത്തോളം ഇത് ഒരു പൊളി ദിവസമാണ്.’ ജോജു പറഞ്ഞു.

പ്രേക്ഷകരും നിരൂപകരും സിനിമാരംഗത്തുള്ളവരും ഒരു പോലെ പ്രശംസിച്ച ചിത്രമായിരുന്നു ഇത്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായായാണ് ചിത്രത്തില്‍ ജോജു അവതരിപ്പിക്കുന്നത്. ‘മാന്‍ വിത് സ്‌കാര്‍’ എന്ന ടാഗ് ലൈനില്‍ ഒരുങ്ങിയ സിനിമ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറഞ്ഞത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് തന്നെയാണ് ജോജു ‘ജോസഫ്’ എന്ന കഥാപാത്രത്തിലൂടെ കാഴ്ച്ചവെച്ചത്.

YouTube Video



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2SrKxrB
via IFTTT

No comments:

Post a Comment

Post Bottom Ad

Pages