വിക്കറ്റ് വേട്ട, തകര്‍പ്പന്‍ സെഞ്ച്വറി, ജഡ്ഡുവിന്റെ അമ്പരപ്പിക്കുന്ന പ്രകടനം - News4Max

Breaking

Post Top Ad

Tuesday, 13 November 2018

വിക്കറ്റ് വേട്ട, തകര്‍പ്പന്‍ സെഞ്ച്വറി, ജഡ്ഡുവിന്റെ അമ്പരപ്പിക്കുന്ന പ്രകടനം

രഞ്ജി ട്രോഫിയില്‍ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. റെയില്‍വേസിനെതിരെ സൗരാഷ്ട്രയ്ക്കായാണ് ജഡേജ ഓള്‍റൗണ്ടിംഗ് പ്രകടനം കാഴ്ച്ചവെച്ചത്.

ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസിന്റെ നാല് വിക്കറ്റ് വീഴ്ത്തിയാണ് ജഡേജ ആദ്യം ഞെട്ടിച്ചത്. 20 ഓവറില്‍ 58 റണ്‍സ് വഴങ്ങിയായിരുന്നു ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ റെയില്‍വേസ് അവരുടെ ആദ്യ ഇന്നിംഗ്‌സില്‍ 200 റണ്‍സിന് പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ജഡേജ സൗരാഷ്ട്രയ്ക്കായി പുറത്താകാതെ സെഞ്ച്വറി നേടുകയായിരുന്നു. രണ്ടാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സൗരാഷ്ട്ര ഏഴ് വിക്കറ്റിന് 342 റണ്‍സ് എന്ന നിലയിലാണ്. ജഡേജ പുറത്താകാതെ 178 റണ്‍സുമായി ക്രീസിലുണ്ട്.

വന്‍ തകര്‍ച്ച നേരിടുന്ന സൗരാഷ്ട്രയെ ഏഴാം വിക്കറ്റില്‍ ജഡേജയും മക്വാനയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. 320 പന്തില്‍ 16 ഫോറും നാല് സിക്‌സും സഹിതമാണ് ജഡേജ ബാറ്റിംഗ് തുടരുന്നത്. മക്വാന 62ഉം റണ്‍സെടുത്തിട്ടുണ്ട്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ തയ്യാറെപ്പിന്റെ ഭാഗമായാണ് ജഡേജ രഞ്ജി മത്സരം കളിക്കാനെത്തിയത്. റെയില്‍വേസിനെതിരെ പന്ത് കൊണ്ടും ബാറ്റ് കൊണ്ടുമുളള ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം താരത്തിന് വന്‍ ആത്മവിശ്വാസമാണ് ഓസ്‌ട്രേലിയയില്‍ നല്‍കുക.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2DBCNR8
via IFTTT

No comments:

Post a Comment

Post Bottom Ad

Pages